ദിവസം മുഴുവൻ നമ്മളിൽ ഊർജ്ജവും ഉന്മേഷവും നൽകുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. എന്നാൽ, ചില ആഹാരസാധനങ്ങൾ രാവിലെ കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റിൽ തക്കാളി കഴിക്കാൻ പാടില്ല. ഇത് അസിഡിറ്റിക്ക് കാരണമാകുകയും അൾസർ ഉണ്ടാക്കുകയും ചെയ്യും. മധുരം ചേര്‍ത്ത ധാന്യങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുതെന്നാണ് പറയുന്നത്. പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകളും ഒരിക്കലും കഴിക്കരുത്. ഇതില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹത്തിന് കാരണമാകും.
കൂടാതെ, പാന്‍കേക്കുകള്‍, ജാം, കാര്‍ബോണേറ്റ് ഡ്രിങ്കുകള്‍, പാകം ചെയ്യാത്ത പച്ചക്കറികള്‍, ഐസ്ക്രീം, പ്രോട്ടീന്‍ ബാര്‍ എന്നിവയും രാവിലെ കഴിക്കരുത്. ഇവയെല്ലാം ശരീരത്തിന് ദോഷകരമാകുന്ന രീതിയിൽ പ്രവർത്തിക്കും.
Post Your Comments