ഖത്തർ: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകർക്ക് വീണ്ടും അവസരം. മാർച്ച് 23 മുതൽ 29 വരെയാണ് ഓൺലൈൻ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ടിക്കറ്റിന് അപേക്ഷിക്കാൻ ഫിഫ അവസരമൊരുക്കിയത്.
ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ റാൻഡം നറുക്കെടുപ്പില്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം. ടിക്കറ്റ് ഉറപ്പായതിന്റെ കൺഫർമേഷൻ മെസേജും ഉടൻ ലഭിക്കും.
ബുധനാഴ്ച ഖത്തർ സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യൻ സമയം വൈകീട്ട് 3.30) മുതൽ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഈ ഘട്ടത്തിൽ എത്ര ടിക്കറ്റ് ലഭ്യമാക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാകും.
വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയ്യാറായത്. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്തുമ്പോള്‍ ആദ്യ മത്സരം പ്രാദേശിക സമയം ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്) ആയിരിക്കും തുടങ്ങുക.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!
രണ്ടാമത്ത മത്സരം പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക്(ഇന്ത്യന്‍ സമയം 6.30), മൂന്നാമത്തെ മത്സരം പ്രാദേശിക സമയം ഏഴ് മണിക്ക്(ഇന്ത്യന്‍ സമയം 9.30ന്), നാലാമത്തെ മത്സരം പ്രാദേശിക സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആയിരിക്കും തുടങ്ങുക.
Post Your Comments