ന്യൂഡൽഹി: മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രമേഷ് ചന്ദ്ര ലഹോട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലഹോട്ടിയുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. 1940 നവംബര്‍ ഒന്നിന് ജനിച്ച ആര്‍സി ലഹോട്ടി 2004ല്‍ ആണ് ഇന്ത്യയുടെ 35ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. 2005ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.
1962ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത അദ്ദേഹം, 1988ല്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജായി നിയമിതനായി. പിന്നീട്, മധ്യപ്രദേശ് ഹൈക്കോടതിയുടെ ജഡ്ജായ ലഹോട്ടിയെ 1994 ഫെബ്രുവരി ഏഴിന് ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റി. 1998 ഡിസംബര്‍ ഒമ്പതിനാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. ജസ്റ്റിസ് ലഹോട്ടിയുടെ നിര്യാണത്തിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി.
Post Your Comments