KeralaLatest NewsNews

യുവാവിനെ കൊന്ന് സഹോദരന്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും പ്രതി

തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ കൊന്ന് സഹോദരന്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും പ്രതിയാകും. സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ചത്, അമ്മയാണെന്ന് പ്രതി മൊഴി നല്‍കി. അമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഡിസ്ചാര്‍ജ് ആയ ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also : പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും പിണറായി വിജയന്‍ തെറ്റായ പ്രചരണം നടത്തുന്നു: കെ സുരേന്ദ്രന്‍

ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മാര്‍ച്ച് 19ന് അര്‍ദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്. കൊലയ്ക്ക് ശേഷം, മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്, രണ്ട് ദിവസം മുന്‍പ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button