ജെറുസലേം: ഇസ്രായേലിൽ നടുറോഡിൽ സാധാരണക്കാരെ കുത്തി വീഴ്ത്തിയ ഭീകരനെ വഴിയാത്രക്കാർ വെടിവെച്ചു കൊന്നു. കത്തിയുമായി മറ്റുള്ളവരെ ആക്രമിച്ച ഭീകരനെയാണ് ബസ് ഡ്രൈവറായ വഴിപോക്കൻ വെടിവെച്ചു കൊന്നത്.
ദക്ഷിണ ഇസ്രായേലിലെ ബീർഷെബാ നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളിനു സമീപം കത്തിയുമായി ഭീകരൻ നടത്തിയ ആക്രമണത്തിൽ, ഒരു സ്ത്രീയടക്കം നാലു പേർ മരിച്ചു. ഗ്യാസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇയാൾ ഒരു സ്ത്രീയെ കുത്തി വീഴ്ത്തിയത്.
തുടർന്ന്, ഒരു സൈക്കിൾ യാത്രക്കാരന് നേരെ തന്റെ വാഹനം ഇടിച്ചു കയറ്റിയ അക്രമി കത്തിയുമായി പുറത്തിറങ്ങിയ ശേഷം വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും കത്തിയുമായി കൊലവിളി തുടർന്ന ഇയാളെ, വഴിയിലൂടെ കടന്നു പോയ ഒരു ബസ് ഡ്രൈവർ പോയിന്റ് ബാങ്കിൽ വെടിവെച്ചു വീഴ്ത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഇസ്രായേലി പൗരനും ഇയാൾക്ക് നേരെ നിറയൊഴിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളുടെ മുൻകാല ചരിത്രമുള്ള മുഹമ്മദ് ഗാലിബ് എന്നയാളായിരുന്നു അക്രമി. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാലു പേർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഇസ്രായേലി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments