കീവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനായി, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട്, സെലന്‍സ്‌കി മാര്‍പാപ്പയുമായി ഫോണ്‍ സംഭാഷണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ മാര്‍പാപ്പ രംഗത്തുവന്നിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് പാട്രിയാര്‍ക്ക് കിറിലും മാര്‍പാപ്പ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്ന നിലയിലാണ്. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളില്‍ മാത്രം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ വ്യക്തമാക്കുന്നത്.
Post Your Comments