Latest NewsNewsFootballSports

ഓവന്‍ കോയ്ല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു

മുംബൈ: ഓവന്‍ കോയ്ല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല്‍ ഐസ്എല്ലില്‍ നിന്ന് മാറിനില്‍ക്കുന്നത്. ജംഷഡ്പൂരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ തന്റെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണെന്ന് കോയ്ല്‍ പറഞ്ഞു.

‘പ്രിയപ്പെട്ടവരേ, ജംഷഡ്പൂരിനൊപ്പം രണ്ട് സുന്ദര വര്‍ഷങ്ങള്‍ ചെലവഴിക്കാനായി. ജംഷഡ്പൂര്‍ ടീമംഗങ്ങളുമായുള്ള സൗഹൃദം ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിക്കും. ജംഷഡ്പൂരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ എന്റെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണ്. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നത്.’

Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

‘വീണ്ടും ഫുട്ബോള്‍ രംഗത്തേക്ക് തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ജംഷഡ്പൂരായിരിക്കും എന്റെ പ്രിയപ്പെട്ട ടീം. ഇവിടം എന്റെ വീടുപോലെയാണ്. എന്നെ പരിഗണിച്ച എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി. നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും. ജാം കേ ഖേലോ’ കോയ്ല്‍ ട്വിറ്റർ കുറിച്ചു. കഴിഞ്ഞ രണ്ട് സീസണുകളില്‍ ജംഷഡ്പൂരിനെ പരിശീലിപ്പിച്ചത് ഓവനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button