ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് ഇനിമുതൽ പൊതുപരീക്ഷ നടത്തും. ജൂലൈ ആദ്യവാരം 13 ഭാഷകളിലാണ് പരീക്ഷ. ഏപ്രിൽ ആദ്യവാരം അപേക്ഷ ക്ഷണിക്കും. എൻസിഇആർടി പന്ത്രണ്ടാംക്ലാസ് സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ. കേന്ദ്ര സർവകലാശാലകളിൽ പ്ലസ്ടു മാർക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കില്ല.
അതേസമയം, വിദ്യാർത്ഥികളുടെ സംവരണത്തെ ഇത് ബാധിക്കില്ല. ന്യൂനപക്ഷപദവിയുള്ള സർവകലാശാലകൾക്ക് പൊതുപരീക്ഷ നിർബന്ധമാക്കും. സംസ്ഥാന, സ്വകാര്യ സർവകലാശാലകൾക്ക് ആവശ്യമെങ്കിൽ ഈ പൊതുപരീക്ഷയെ ആശ്രയിക്കാം. നേരത്തെ ഡൽഹി സർവ്വകലാശാലകളിലെ അഡ്മിഷനിൽ കേരളത്തിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ മാർക്കടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയെങ്കിലും, ഇവർക്ക് മറ്റു പരീക്ഷകളിൽ മികവ് നേടാൻ കഴിഞ്ഞില്ല.
കൂടാതെ, ചില സംസ്ഥാനങ്ങളിൽ അനർഹർക്കും മാർക്ക് വാരിക്കോരി നൽകുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെ, ഇനി മാർക്ക് നോക്കില്ല, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ ആണ് നടത്തുക. ഇതിൽ വിജയികളാകുന്നവർക്ക് ഇനിമുതൽ മുൻഗണനാടിസ്ഥാനത്തിൽ അഡ്മിഷൻ നൽകും.
Post Your Comments