മുംബൈ: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് പുതുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന പ്രഭ്സുഖന്‍ ഗില്‍, പ്രതിരോധനിരയിലെ ഹോര്‍മിപം എന്നിവര്‍ ടീമിലിടം നേടി. ഐഎസ്എല്‍ സീസണ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസമണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് 25 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഡാനിഷ് ഫാറൂഖ്, അന്‍വര്‍ അലി, റോഷന് സിംഗ്, അനികേത് യാദവ് എന്നിവരാണ് 25 അംഗ ടീമിലെ പുതുമുഖങ്ങള്‍. ഇവര്‍ക്ക് പുറമെ മലയാളി താരം വി പി സുഹൈറും 25 അംഗ ടീമിലുണ്ട്. ഐഎസ്എല്ലിനിടെ പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജീക്സണ് സിംഗും ടീമിലുണ്ട്.
ബുധനാഴ്ചയാണ് ബഹ്റിനുമായി ഇന്ത്യയുടെ ആദ്യ മത്സരം. 26ന് രണ്ടാം മത്സരം കളിക്കും. ബഹ്റിനിലെ മനാമയിലാണ് മത്സരങ്ങള്‍ നടക്കുക. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള രാജ്യമാണ് ബഹ്റിന്. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനത്തും ബഹ്റിന് 91-ാം സ്ഥാനത്തുമാണ്. ബഹ്റിനെ തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം നടത്താനായേക്കും.
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, പ്രഭ്സുഖൻ ഗിൽ.
ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, സെറിട്ടൺ ഫെർണാണ്ടസ്, രാഹുൽ ഭേക്കെ, ഹോർമിപം റൂയിവ, സന്ദേശ് ജിംഗൻ, അൻവർ അലി, ചിൻഗ്ലെൻസന സിംഗ്, സുഭാഷിഷ് ബോസ്, ആകാശ് മിശ്ര, റോഷൻ സിംഗ്.
Read Also:- ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് പ്രീതി ഉപാല
മിഡ്ഫീൽഡർമാർ: ബിപിൻ സിംഗ്, അനിരുദ്ധ് ഥാപ്പ, പ്രോണയ് ഹാൽഡർ, ജീക്സൺ സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, വിപി സുഹൈർ, ഡാനിഷ് ഫാറൂഖ്, യാസിർ മുഹമ്മദ്, അനികേത് ജാദവ്.
ഫോർവേഡുകൾ: മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ, റഹീം അലി.
Post Your Comments