തൊടുപുഴ: മകനെയും കുടുംബത്തെയും കത്തിച്ച് കൊന്ന പ്രതി ഹമീദിന് പോലീസ്
കസ്റ്റഡിയിലും കൂസലില്ല. ജയിലിൽ പോയാലും ആഴ്ചയിൽ ഒരിക്കൽ മട്ടൻ കിട്ടും, പക്ഷേ വീട്ടിൽ എനിക്ക് കിട്ടില്ല എന്നാണ് ഹമീദ് പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ചായക്കടയിലിരുന്നാണ് ഹമീദ് ഇക്കാര്യം പറഞ്ഞത്.
മൂന്ന് നേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ജീവിതച്ചെലവിന് കുടുംബ കോടതിയിലും കേസ് നൽകിയിരുന്നു. സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25-ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിന് ശേഷം, ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പോലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.
Post Your Comments