തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍, ഇനി ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നടത്താം. ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാക്കി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. ഇത് ഉത്തരവായി വരുന്നതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാകും.
Read Also : മതഭ്രാന്തന്മാർ ഇന്ത്യയെ വർഗീയമായി ധ്രൂവീകരിക്കുന്നത് തുടർന്നാൽ ഞങ്ങൾ ഉടൻ തന്നെ ന്യൂനപക്ഷമാകും: പ്രകാശ് രാജ്
പുതിയ ദേവസ്വം ചെയര്‍മാന്‍ ചുമതലയേറ്റതിനുശേഷം ഉച്ചയ്ക്ക് നടന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഡോ വി.കെ വിജയനേയും, മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെയും ദേവസ്വം ഭരണ സമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന യോഗത്തില്‍ ഡോക്ടര്‍ വി.കെ വിജയനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കേരളവര്‍മ്മ കോളേജ് റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ആണ് അദ്ദേഹം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്നാണ് ദേവസ്വം ഭരണസമിതി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
Post Your Comments