Latest NewsKeralaNews

കളമശ്ശേരി അപകടം: തൊഴിലാളികളുടെ മൃതദേഹം മൂന്ന് വിമാനങ്ങളിലായി നാട്ടിലെത്തിക്കും

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് പേരായിരുന്നു മരിച്ചത്.

കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ മൃതദേഹം ഇന്ന് ജന്മനാടായ ബംഗാളിലേക്ക് കൊണ്ടുപോകും. മൂന്ന് വിമാനങ്ങളിലായാണ് മൃതദേഹം കൊണ്ട് പോവുക. സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Read Also: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് പേരായിരുന്നു മരിച്ചത്. നൂറുല്‍ അമീന്‍ മണ്ഡല്‍, കൊദൂസ് മണ്ഡല്‍, ഫൗജുല്‍ മണ്ഡല്‍, നൗജേഷ് ഷാലി എന്നിവരുടെ മൃതദേഹങ്ങളുമായി വിമാനം രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് ഇവരുടെ സ്വദേശം.

shortlink

Post Your Comments


Back to top button