കൊൽക്കത്ത: ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ബംഗാളിലെ ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ തിരഞ്ഞെടുത്തു. 1964 ശേഷം ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി ബംഗാളില്‍ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ 79 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. ഇതില്‍ 15 വനിതകളും 14 പുതുമുഖങ്ങളുമുണ്ട്. സുര്യകാന്ത മിശ്രയുടെ പിന്‍ഗാമിയായാണു മുഹമ്മദ് സലിം ബംഗാളിലെ പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. ലോക്സഭാ, രാജ്യസഭാ അംഗമായിരുന്ന മുഹമ്മദ് സലിം ബംഗാള്‍ ന്യൂനപക്ഷ വികസന, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
Read Also: റഷ്യയിൽ നിന്നും 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം: റിപ്പോർട്ട്
അതേസമയം, സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റിയംഗമായും ഇനി തുടരില്ലെന്ന് സൂര്യകാന്ത മിശ്ര സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് പുതിയ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീം എത്തുന്നത്. പ്രധാന സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കണമെന്നും സൂര്യകാന്ത മിശ്ര നിര്‍ദേശിച്ചിരുന്നു. ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവില്‍ ബംഗാള്‍ ഘടകത്തിന്‍റെ അമരത്തേക്ക് ബ്രാഹ്മണ മുഖത്തേക്കാള്‍ യോജിക്കുന്നത് ന്യൂനപക്ഷ അംഗമായ സലീമിന്‍റെ മുഖമാണെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കുകയായിരുന്നു.
Post Your Comments