Latest NewsNewsInternational

ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാകിസ്ഥാന്റെ മിസൈൽ വിക്ഷേപണം, ലക്ഷ്യം തെറ്റി കുത്തനെ താഴേക്ക് പതിച്ചു: വീഡിയോ

ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാകിസ്ഥാൻ വെള്ളിയാഴ്ച വിക്ഷേപിച്ച മിസൈൽ ലക്ഷ്യസ്ഥാനത്തെത്താതെ തകർന്നു വീണു. സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈൽ താഴേക്ക് കുത്തനെ പതിക്കുന്ന വീഡിയോ മാധ്യമങ്ങൾ പുറത്ത് വിട്ടു. സിന്ധിലെ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് സൂചന. റോക്കറ്റ് കത്തിയെരിഞ്ഞ് കുത്തനെ താഴേക്ക് പതിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ, പാക് മാധ്യമങ്ങടക്കം സംഭവം റിപ്പോർട്ട് ചെയ്തിട്ടും സംഭവത്തിൽ വിശദീകരണം നൽകാൻ പാക് അധികൃതർ തയ്യാറായിട്ടില്ല.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ മിസൈൽ പരീക്ഷണം നടത്താനാണ് പാകിസ്ഥാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, തുടുക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ലോഞ്ചറിന്റെ തകരാർ കാരണം ഒരു മണിക്കൂറോളം വൈകിയാണ് പരീക്ഷണം ആരംഭിച്ചത്. എന്നാൽ, വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ നേരത്തെ തീരുമാനിച്ചിരുന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ നിന്നും മാറി മിസൈൽ സഞ്ചരിച്ചു. തുടർന്ന് വാലറ്റത്ത് കറുത്ത പുകയോടെ തലയും കുത്തി താഴേക്ക് പതിച്ച മിസൈൽ നിമിഷങ്ങൾക്കുള്ളിൽ സിന്ധിലെ താനാ ബുലാ ഖാന് സമീപം തകർന്നു വീഴുകയായിരുന്നു.

ജോലി കൊടുത്തപ്പോൾ റിൻസിയോട് പ്രണയം: ശല്യം കൂടിയതോടെ യുവതി ഭർത്താവിനോട് പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നും അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈൽ പ്രവേശിച്ചതിന് പകരമായി ശക്തി പ്രകടനത്തിനുള്ള ശ്രമമാണ് ഉണ്ടായതെന്ന് പാക് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയെ ലക്ഷ്യം വച്ചല്ലെങ്കിലും, തങ്ങളുടെ ആയുധ ശേഷി കാണിക്കാനുള്ള ശ്രമമായിരുന്നു ഇന്നത്തെ മിസൈൽ പരീക്ഷണമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഇന്ത്യൻ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാൻ ഒരു മിസൈൽ പരീക്ഷിച്ചു. പാകിസ്ഥാൻ മിസൈൽ ലക്ഷ്യത്തിലെത്താൻ കഴിയാതെ സിന്ധിലെ താനാ ബുലാ ഖാന് സമീപത്ത് വീണു. മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി പ്രദേശത്ത് നോ ഫ്‌ളൈ സോണിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.’ എന്ന് പാക് വാർത്താ ഏജൻസി ട്വിറ്ററിൽ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button