
അസം: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയോടുള്ള ആദര സൂചകമായി ചായപ്പൊടിക്ക് ‘സെലൻസ്കി’ എന്ന് പേര് നൽകി ഇന്ത്യൻ ടീ കമ്പനി. അസം ആസ്ഥാനമായുളള സ്റ്റാർട്ടപ്പായ ആരോമാറ്റിക് ടീ കമ്പനിയാണ് സെലൻസ്‌കിയ്ക്ക് പിന്തുണയറിയിച്ച് രംഗത്ത് വന്നത്. യുക്രൈനെതിരെയുളള റഷ്യയുടെ അധിനിവേശത്തിൽ രാജ്യത്തെ ജനങ്ങൾക്കൊപ്പം യുദ്ധ മുഖത്ത് പോരാടിയ സെലൻസ്കിയുടെ ധെെര്യത്തെ ആദരിച്ചുകൊണ്ടാണ് പുതിയ ഉൽപ്പന്നത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ടതെന്ന് കമ്പനി വ്യക്തമാക്കി.
ചായപ്പൊടിക്ക് സെലൻസ്‌കിയെന്ന പേരിനൊപ്പം ‘റിയലി സ്‌ട്രോങ്’ എന്ന ടാഗ് ലൈനും നൽകിയിട്ടുണ്ട്. സ്‌ട്രോങ് അസം ടീയായ ‘സെലെൻസ്‌കി’ എന്ന ബ്രാൻഡ് ബുധനാഴ്ച പുറത്തിറക്കിയതായി ആരോമാറ്റിക് ടീയുടെ ഡയറക്ടർ രഞ്ജിത് ബറുവ പറഞ്ഞു. അസം സിടിസി ടീയാണ് പാക്കറ്റിൽ നൽകുന്നത്.
5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം: അനുമതി നൽകി സൗദി കായിക മന്ത്രാലയം
‘യുദ്ധത്തിൽ നിന്നും രക്ഷപ്പെടാനുളള വാഗ്ദാനം നിരസിച്ച ഉക്രൈൻ പ്രസിഡന്റിന്റെ വീര്യത്തെയും ധൈര്യത്തെയും ബഹുമാനിക്കുക എന്നതാണ് ഞങ്ങളുടെ ആശയം. വിജയം വിദൂരമാണെന്ന് അറിഞ്ഞിട്ടും തനിക്ക് സൗജന്യ യാത്രയല്ല, വെടിമരുന്നാണ് ആവശ്യമെന്ന് പറഞ്ഞ സെലൻസ്‌കിയുടെ വീര്യത്തെയാണ് ഞങ്ങൾ ആദരിക്കുന്നത്. സെലൻസ്‌കിയുടെ സ്വഭാവവും വീര്യവും ഞങ്ങളുടെ സിടിസി ചായയും തമ്മിൽ ഒരു സാമ്യം സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,’ രഞ്ജിത് ബറുവ വ്യക്തമാക്കി.
Post Your Comments