ചെന്നൈ: തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൂറ്റിമൂന്നുകാരന് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതി കെ പരശുരാമൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ഇയാളെ 10 വർഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.
ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള പൂനമല്ലിയിലെ സെൻനീർകുപ്പത്താണ് സംഭവം നടന്നത്. സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ 2018 ജൂലായ് 7ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പരശുരാമന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിയെ ചോക്ലേറ്റ് നൽകി വീട്ടിൽ എത്തിച്ച ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
രാവിലെ വെറും വയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
അതിഭയങ്കരമായ വയറുവേദനയെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചപ്പോഴാണ്, പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് അറിയുന്നത്. പരശുരാമൻ തന്നെ ചോക്ലേറ്റ് നൽകി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരമാണ് പരശുരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവള്ളൂരിലെ മഹിളാ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10 വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. പെൺകുട്ടിക്ക് 45,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
Post Your Comments