Latest NewsNewsLife StyleFood & Cookery

പോഷകസമൃദ്ധമായ ഇഡലി ക്യാരറ്റ് ഉപ്പുമാവ് തയ്യാറാക്കാം

ഇഡലി കൊണ്ട് തയ്യാറാക്കാം പോഷകസമൃദ്ധമായ ഉപ്പുമാവ്. ഉണ്ടാക്കാന്‍ എളുപ്പം. കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഇഡലി ക്യാരറ്റ് ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
ഇഡ്ഢലി-എട്ടെണ്ണം

ക്യാരറ്റ്-ഒന്ന് (ഗ്രേറ്റു ചെയ്തത്)

സവാള-ഒന്ന് (ചെറുതായി അരിഞ്ഞത്)

പച്ചമുളക്-രണ്ട്

മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍

മുളകുപൊടി-അര സ്പൂണ്‍

ഗരം മസാല-ഒരു നുള്ള്

കസൂരി മേത്തി (ഉണക്കിയ ഉലുവയില)-കാല്‍ സ്പൂണ്‍

നാളികേരം ചിരകിയത്-രണ്ടു സ്പൂണ്‍

ടൊമാറ്റോ സോസ്-അര സ്പൂണ്‍

മല്ലിയില

കറിവേപ്പില

ഉപ്പ്

എണ്ണ

Read Also : മഹാലക്ഷ്മി അഷ്ടകം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പിലയിട്ട് നല്ലപോലെ ഇളക്കണം. പിന്നീട് പച്ചമുളകും അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേര്‍ക്കണം. മസാല പൗഡറുകളും കസൂരി മേത്തി, അല്‍പം മല്ലിയില എന്നിവയും ചേര്‍ത്ത് നല്ലപോലെ കൂട്ടിയിളക്കുക.

ഇതിലേക്ക് ടൊമാറ്റോ സോസ്, നാളികേരം, ക്യാരറ്റ് എന്നിവ ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് ഇഡലി ചെറുതായി മുറിച്ചിട്ട് നല്ലപോലെ ഇളക്കി രണ്ടു മിനിറ്റ് കഴിഞ്ഞ് വാങ്ങി വയ്ക്കാം. ഇതില്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button