കറാച്ചി: കാണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജ്ഞാതർ ആണ്, ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയവരിൽ തലവനായ, സഫറുള്ള ജമാലിയെ കറാച്ചിയിൽ വെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതർ, ഇയാളുടെ സഹ ഹൈജാക്കർ സഹൂർ മിസ്ത്രിയെ കൊലപ്പെടുത്തിയിരുന്നു.
1999 ഡിസംബറിൽ വിമാനം ദുബായിൽ വെച്ച് ഭീകരർ ഹൈജാക്ക് ചെയ്തപ്പോൾ, യാത്രക്കാരിയും നവവധുവായ റുപിൻ കത്യാലിനെ മിസ്ത്രി കൊലപ്പെടുത്തിയിരുന്നു. ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട സഫറുള്ള ജമാലി. അതേസമയം, അഞ്ച് ഹൈജാക്കർമാരിൽ ഇപ്പോൾ രണ്ട് പേർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇബ്രാഹിം അസ്ഹർ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ), റൗഫ് അസ്ഗർ എന്നിവരാണ് അവർ.
One of the key hijackers of IC-814,(Dec 24,1999) Zafarullah Jamali has been gunned by unknown assailants in Karachi. The soul of Rupin Katyal who was killed by hijackers can rest in peace now. pic.twitter.com/cyDhYlXzAu
— Pramod Kumar Singh (@SinghPramod2784) March 16, 2022
അടൽ ബിഹാരി വാജ്‌പേയി സർക്കാർ, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം, കാഠ്മണ്ഡുവിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് അമൃത്സർ വഴി തിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇന്ത്യൻ ജയിലിൽ പൂട്ടിയിട്ടിരുന്ന മൗലാന മസൂദ് അസ്ഹറിനെ മോചിപ്പിച്ചിരുന്നു.
Post Your Comments