ജിദ്ദ: സൗദിയിൽ ഇനി മുതൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നൽകിയിരുന്ന സൗജന്യ ചികിത്സ സൗദി നിർത്തലാക്കി. എന്നാൽ, കോവിഡ് വൈറസ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിച്ച് എത്തുന്നവർക്ക് ചികിത്സ തുടരുകയും ചെയ്യുമെന്ന് സൗദി അറിയിച്ചു. കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സിസിഎച്ച്‌ഐ) അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ചൈനയ്ക്ക് പിന്നാലെ ശ്വാസംമുട്ടി ദക്ഷിണ കൊറിയയും: കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ
മാർച്ച് 13 ന് മുൻപു കോവിഡ് ബാധിച്ചവർക്കുള്ള ചികിത്സ തുടരുകയും അതിനുള്ള പണം ഇൻഷുറൻസ് കമ്പനികൾ നൽകുകയും ചെയ്യും. ഇത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികൾക്കും എല്ലാ ആതുരാലയങ്ങൾക്കും സൗദി നിർദ്ദേശം അയച്ചു.
Read Also: അൽഹൊസനിലെ തെറ്റായ വാക്‌സിൻ വിവരങ്ങൾ നീക്കാം: പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി
Post Your Comments