കൊച്ചി: അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഗതിശക്തിയില്‍ കൊച്ചി തുറമുഖത്തെ ഉള്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി 271.87 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചി തുറമുഖ ട്രസ്റ്റ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്ന് തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന പറഞ്ഞു.
Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ആറ് വർഷത്തിനുള്ളിൽ 6 ലക്ഷം പേർക്ക് ചികിത്സാ സഹായം
തുറമുഖ ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള പുതുവൈപ്പിനിലാണ് ഇന്ത്യന്‍ ഓയിലിന്റെ മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന പാചകവാതകം (എല്‍.പി.ജി) കപ്പലില്‍ നിന്ന് സംഭരണിയിലേക്ക് മാറ്റുന്നതിനാണ് ടെര്‍മിനല്‍. 180 കോടി രൂപ ചെലവിലാണ് മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. കൂറ്റന്‍ കപ്പലുകള്‍ക്ക് അടുക്കാവുന്നതാണ് ടെര്‍മിനല്‍. ആഴംകൂട്ടുന്നതിന് ഡ്രഡ്ജിംഗിനായി 72.68 കോടി രൂപ കൂടി ചെലവഴിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍.രാജേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments