KeralaLatest NewsNews

പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക മോഷണംപോയി: ഒടുവിൽ ഫീസടച്ച് അധ്യാപകര്‍

തിങ്കളാഴ്ചയാണ് പരീക്ഷാഫീസ് അടയ്‌ക്കേണ്ട അവസാന തീയതി. വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയിലായെങ്കിലും അധ്യാപകര്‍ സ്വന്തംനിലയില്‍ ശേഖരിച്ച പണം ട്രഷറിയില്‍ അടച്ചു.

അന്നമനട: കുട്ടികളുടെ പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക കള്ളന്‍ കൊണ്ടുപോയി. മാമ്പ്ര യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് 89,000 രൂപ മോഷണം പോയത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം. ഓഫീസിന്റെ വാതിലിന്റെ രണ്ട് താഴും നീക്കംചെയ്തിട്ടുണ്ട്. പണം സൂക്ഷിച്ച അലമാര തുറന്ന നിലയിലുമായിരുന്നു.

എല്‍.പി. സ്‌കൂളിലും കവര്‍ച്ചശ്രമം നടന്നിട്ടുണ്ട്. താഴ് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കൊരട്ടി പോലീസില്‍ അറിയിച്ചു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

തിങ്കളാഴ്ചയാണ് പരീക്ഷാഫീസ് അടയ്‌ക്കേണ്ട അവസാന തീയതി. വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയിലായെങ്കിലും അധ്യാപകര്‍ സ്വന്തംനിലയില്‍ ശേഖരിച്ച പണം ട്രഷറിയില്‍ അടച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് മണം പിടിച്ച പോലീസ് നായ റോഡ് വഴി മോഷണംശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോള്‍ പമ്പിനു സമീപം നിന്നു. വിരലടയാള വിദഗ്ധരും പരിശോധിച്ചു.

shortlink

Post Your Comments


Back to top button