CinemaLatest NewsNewsIndiaBollywoodEntertainment

‘ഓർക്കുമ്പോൾ ഇപ്പോഴും ഭയം’: മൂന്ന് പതിറ്റാണ്ടിലേറെയായി പാലിച്ച നിശബ്ദത വെടിഞ്ഞ് ഗിരിജയുടെ കുടുംബം

ബന്ദിപ്പോര: വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. 1990-ൽ താഴ്‌വരയിൽ നിന്ന് പലായനം ചെയ്‌ത കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള കഥയിൽ, കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരതയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടിയ സംവിധായകന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ടുന്ന ഒരു പേരാണ് ഗിരിജ ടിക്കൂ. ഗിരിജയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഒടുവിൽ, മൂന്ന് പതിറ്റാണ്ടിലേറെയായി പാലിച്ച നിശബ്ദത വെടിഞ്ഞ് ഗിരിജയുടെ കുടുംബം രംഗത്ത്. ഗിരിജയുടെ അനന്തരവൾ, സിധി റെയ്‌ന ആണ് തന്റെ ആന്റി അനുഭവിച്ച ദാരുണമായ സംഭവത്തെ കുറിച്ച് തുറന്നു പറയുന്നത്. തന്റെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് സിധി പറയുന്നു. തന്റെ കുടുംബവും ഓരോ കശ്മീരി പണ്ഡിറ്റ് കുടുംബവും കടന്നുപോയ ഭയാനകമായ രാത്രികളെ കുറിച്ച് സിനിമയിൽ കാണുമ്പോൾ തന്നെ പേടിയും വിഷമവും തോന്നുന്നുവെന്ന് യുവതി പറയുന്നു.

Also Read:ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ : മാര്‍ച്ച് 31നു ശേഷം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും

‘എന്റെ അച്ഛന്റെ സഹോദരി, ഗിരിജ ടിക്കൂ, ഒരു യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽ ആയിരുന്നു ജോലി ചെതിരുന്നത്. അവർ ശമ്പളം വാങ്ങാൻ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിയിൽ ആന്റി യാത്ര ചെയ്തിരുന്ന ബസ് പെട്ടന്ന് നിർത്തി. പിന്നീട് സംഭവിച്ചത് ഓർക്കുമ്പോൾ എന്നെ ഇപ്പോഴും വിറയ്ക്കും. കണ്ണീർ ധാരധാരയായി വരും. ആ ഓർമ്മകൾ എനിക്ക് ഓക്കാനം വരുത്തും. എന്റെ ആന്റിയെ അവർ ഒരു ടാക്സിയിലേക്ക് എടുത്തെറിഞ്ഞു. അഞ്ച് പുരുഷന്മാരുടെ സംഘമായിരുന്നു അത്. അവരിൽ ഒരാൾ ആന്റിയുടെ സഹപ്രവർത്തകനാണ്. അവർ ആന്റിയെ അതിക്രൂരമായി പീഡിപ്പിച്ചു. തുടർന്ന്, മരപ്പണിക്കാർ ഉപയോഗിക്കുന്ന മെഷീൻ കൊണ്ട് ജീവനോടെ രണ്ടായി കീറി, കൊലപ്പെടുത്തി’, സിധി കുറിച്ചു.

shortlink

Post Your Comments


Back to top button