Latest NewsNewsFootballSports

ആദ്യ പാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്: പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്

മുംബൈ: ഐഎസ്എല്ലിൽ രണ്ടാം പാദ സെമിയിൽ സമനിലയ്ക്ക് വേണ്ടിയല്ല ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്. ആദ്യ പാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല മത്സരിക്കുകയെന്നും ഫൈനലിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ മത്സരിക്കാൻ കാത്തിരിക്കുകയാണെന്നും വുകോമനോവിച്ച് പറഞ്ഞു. രണ്ടാം പാദ സെമിയിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

‘അലസത ആദ്യ പാദത്തിലെ ആനുകൂല്യം ഇല്ലാതാക്കും. കരുത്തരായ ജംഷഡ്‌പൂരിനെ വിലകുറച്ച് കാണുന്നില്ല. ആദ്യ നാലിലെത്തുമെന്ന് പോലും ആരും പ്രവചിക്കാത്ത നിലയിൽ നിന്ന് ടീമിന് മുന്നേറാനായി. പ്രധാനതാരങ്ങൾക്ക് ആർക്കും പരിക്കില്ല. ആരാധകരുടെ ആവേശം കരുത്താണ്’ വുകോമനോവിച്ച് പറഞ്ഞു.

Read Also:- വ്യായാമത്തിലൂടെ അല്‍ഷിമേഴ്‌സ് തടയാം!

അതേസമയം, ആദ്യ പാദത്തിൽ തോറ്റെങ്കിലും ഫൈനലിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജംഷഡ്‌പൂര്‍ എഫ്‌സി പരിശീലകൻ ഓവൻ കോയിൽ പ്രതികരിച്ചു. ആദ്യ പാദ സെമിയില്‍ 38-ാം മിനിറ്റില്‍ സഹല്‍ അബ്‌ദുല്‍ സമദാണ് വിജയ ഗോൾ നേടിയത്. സൂപ്പർ താരം അൽവാരോ വാസ്‌ക്വേസാണ് ഗോളിന് വഴിയൊരുക്കിയത്. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button