മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിവിധതരം ‘സ്വീറ്റ്‌നേഴ്സും’ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്തായാലും പാചകത്തില്‍ മാത്രമല്ല വേറെയും പല ഗുണങ്ങളും പഞ്ചസാരയ്ക്ക് ഉണ്ട്. അതില്‍ ചിലത് നോക്കാം.
➤ സൗന്ദര്യത്തിലും പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഒരു നുള്ള് പഞ്ചസാരയിലേക്ക് കുറച്ച് ഒലീവ് എണ്ണയോ വെള്ളിച്ചെണ്ണയോ ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം മുഖത്ത് പുരട്ടാം. മുഖത്തെ ചെറുദ്വാരം അടയ്ക്കാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
➤ ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച് നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.
➤ കാലുകളിലെ വിണ്ടുകീറല്‍ അകറ്റാനും പഞ്ചസാര നല്ലതാണ്. ഒരു ടീസ്പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും മിശ്രിതമാക്കി വിണ്ടുകീറലുള്ള ഭാഗത്ത് നന്നായി പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ കാല്‍പാദം മൃദുലമാകും.
Read Also:-ഐപിഎൽ 15-ാം സീസൺ: ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ
➤ ചൂട് ചായ കുടിക്കുമ്പോള്‍ നാവ് ചെറുതായി പൊള്ളുകയോ, എരിയുകയോ ചെയ്താല്‍ ഒരു നുള്ള് പഞ്ചസാര വായില്‍ ഇടുന്നത് നല്ലതാണ്. പെട്ടെന്ന് വേദന മാറാന്‍ സഹായിക്കും.
➤ ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഒരു നുള്ള് പഞ്ചസാര എടുത്ത് ചുണ്ടില്‍ പുരട്ടുന്നത് ലിപ്സ്റ്റിക് കുറച്ചധികം നേരം മായാതെ തന്നെ തുടരാൻ സഹായിക്കും.
Post Your Comments