ഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിൽ, റഷ്യയിൽ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള റഷ്യൻ വാഗ്ദാനം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോർട്ട്.
‘റഷ്യ എണ്ണയും മറ്റ് സാധനങ്ങളും കനത്ത വിലക്കിഴിവിൽ വാഗ്ദാനം ചെയ്യുന്നു. അത് സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് ടാങ്കർ, ഇൻഷുറൻസ് പരിരക്ഷ, ഓയിൽ മിശ്രിതങ്ങൾ തുടങ്ങിയ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാൽ ഞങ്ങൾ വിലക്കുറവ് വാഗ്ദാനം സ്വീകരിക്കും,’ ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഓമനമക്കളായ പുലികളെ ഉപേക്ഷിച്ച് ഉക്രൈനിൽ നിന്ന് മടങ്ങാത്ത ഇന്ത്യൻ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി
ഉപരോധത്തിൽ കുടുങ്ങാതിരിക്കാൻ ചില അന്താരാഷ്ട്ര വ്യാപാരികൾ റഷ്യൻ ക്രൂഡ് ഓയിൽ ഒഴിവാക്കുകയാണെന്നും എന്നാൽ, ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിൽ ഉപരോധം തടസം സൃഷ്ടിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. ആവശ്യമായ എണ്ണയുടെ 80% ഇറക്കുമതി ചെയ്യുന്ന ഇന്ത്യ സാധാരണയായി റഷ്യയിൽ നിന്നാണ് 2% മുതൽ 3% വരെ സാധനങ്ങൾ വാങ്ങുന്നത്.
എണ്ണയ്ക്കും മറ്റ് ചരക്കുകൾക്കുമായി പണം നൽകുന്നതിന് ഒരു രൂപ-റൂബിൾ വ്യാപാര സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അഭിപ്രായങ്ങൾ തേടിയുള്ള ഇമെയിലിന് ധനമന്ത്രാലയം മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments