കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
മാത്രമല്ല ഇവയില്‍ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സഹായകമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
Read Also:- പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സലാ: ലിവർപൂളിന് തകർപ്പൻ ജയം
ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച് കഴിക്കാതെ ദിവസത്തില്‍ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
Post Your Comments