ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിെട 2200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 18 പ്രവിശ്യകളിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഷാങ്ഹായിൽ സ്കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഉത്തരകൊറിയയോടുചേർന്ന യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments