Latest NewsKerala

ബിഗ് ബോസ് മത്സരാർത്ഥികളായി ശ്രീലക്ഷ്മി അറയ്ക്കലും രാഹുൽ ഈശ്വറും ഒപ്പം പ്രമുഖ താര ദമ്പതികളും? സീസൺ 4 മാർച്ച് 27ന്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ഷോയുടെ സീസൺ നാല് ആരംഭിക്കുന്ന തീയതി, അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുമ്പാണ്, ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കുന്ന വിവരം ചാനൽ പുറത്തുവിട്ടത്. ഇതോടെ, മത്സരാർത്ഥികളെ കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ആരൊക്കെ ഷോയിലുണ്ടാവും, അവതാരകൻ മോഹൻലാൽ തന്നെയാണോ തുടങ്ങി നിരവധി സംശയങ്ങളാണ് പ്രേക്ഷകർക്ക് ഉള്ളത്. എന്നാലിപ്പോൾ, ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ഷോയുടെ സീസൺ നാല് ആരംഭിക്കുന്ന തീയതി, അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

മാർച്ച് 27 മുതൽ, നാലാം സീസൺ ആരംഭിക്കുമെന്നാണ് പുതിയ പ്രൊമോയിലൂടെ മോഹൻലാൽ അറിയിച്ചത്. ‘സംഗതി കളറാകും’ എന്ന ടാഗ് ലൈനും പുതിയ പ്രൊമോയ്ക്ക് നൽകിയിട്ടുണ്ട്. ഈ വർഷത്തെ, ബിഗ് ബോസ് സീസണിൽ എത്തിയേക്കാൻ ഏറ്റവും സാദ്ധ്യതയുള്ള മത്സരാർത്ഥികളിലൊരാളാണ് സന്തോഷ് പണ്ഡിറ്റ്. മറ്റൊരു റിയാലിറ്റി ഷോയായ മലയാളി ഹൗസിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഈ വർഷത്തെ, ബിഗ് ബോസ് സീസണിൽ എത്തിയേക്കാവുന്ന മറ്റൊരാളാണ് ശ്രീലക്ഷ്മി അറയ്ക്കൽ. സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകയായ ശ്രീലക്ഷ്മി ജനുവരി അവസാനം മുതൽ സോഷ്യൽ മീഡിയയിൽ സജീവമല്ല, ഇത് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഇത്തവണ, ബിഗ് ബോസിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു മത്സരാർത്ഥിയാണ് രാഹുൽ ഈശ്വർ.

ഈ വർഷത്തെ, ബിഗ് ബോസ് സീസണിൽ എത്തിയേക്കാൻ ഏറ്റവും സാദ്ധ്യതയുള്ള മത്സരാർത്ഥികളാണ് ദമ്പതികളായ അപർണയും ജീവയും. കഴിഞ്ഞ ബിഗ് ബോസ് സീസൺ മുതൽ പ്രേക്ഷകർക്കിടയിൽ പ്രധാന ചർച്ചാ വിഷയമായിരുന്ന വ്യക്തിയാണ് ജിയാ ഇറാനി. മുൻ സീസണിലെ മത്സരാർത്ഥിയായിരുന്ന, ഋതു മന്ത്രയ്ക്കൊപ്പം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു ജിയയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button