Latest NewsKeralaNews

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണ് സി.പി.ഐ: വിമർശനവുമായി ചിന്ത

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സമ്മേളനകാലം വിമർശനത്തിന്റെയും സ്വയംവിമർശനത്തിന്റെയും അതുവഴിയുള്ള തിരുത്തലുകളുടേതുമാണ്.

തിരുവനന്തപുരം: സി.പി.ഐ.ക്കുനേരെ വിമർശനവുമായി സി.പി.എമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരിക. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സി.പി.ഐ. എന്നാണ് ലേഖനത്തിലെ വിശേഷണം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐ.എന്നും ‘ചിന്ത’ പറയുന്നു.

പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ. തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് ‘തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ’ എന്നപേരിൽ ചിന്തയിലെ ലേഖനം.

Read Also: നിയമനത്തിന്റെ പേരിൽ പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും: മുന്നറിയിപ്പുമായി യുഎഇ

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സമ്മേളനകാലം വിമർശനത്തിന്റെയും സ്വയംവിമർശനത്തിന്റെയും അതുവഴിയുള്ള തിരുത്തലുകളുടേതുമാണ്. എന്നാൽ, സി.പി.ഐ. തയ്യാറാക്കിയ രേഖ സി.പി.എമ്മിനെ തിരുത്തുന്ന കാര്യം ചർച്ചചെയ്യാനുള്ളതാണ്. ഇടതുപക്ഷത്തെ തിരുത്തൽശക്തിയെന്നത് മുമ്പ് വലതുപക്ഷമാധ്യമങ്ങൾ സി.പി.എമ്മിനെ കുത്താനായി സി.പി.ഐ.ക്ക് ചാർത്തിക്കൊടുത്ത പദവിയാണ്. ഇത്തവണ ആ പട്ടം അവർ സ്വയം എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button