മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മന്യ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം വിദേശത്ത് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ് ഇപ്പോൾ. ആരാധകര്‍ക്ക് പ്രചോദനം നല്കുന്ന രീതിയില്‍ തന്റെ അതിജീവനത്തിന്റെ കഥ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
read also: വാക്കുകൾ വളച്ചൊടിച്ചു: കൺസഷൻ വിവാദത്തിൽ മലക്കം മറിഞ്ഞ് ആന്റണി രാജു
ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്കിന് തകരാറും വന്ന ശേഷവും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും നൃത്തം ചെയ്യുകയും സുഖമായി എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് മന്യയുടെ പുതിയ പോസ്റ്റ്.
‘ഞാന്‍ ഇത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്ക് ഹെര്‍ണിയയ്ക്കും ശേഷമുള്ള ഡാന്‍സ്. വീണ്ടും എനിക്ക് നടക്കാന്‍ കഴിയുമെന്ന് പോലും ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി’ വീഡിയോയ്ക്കൊപ്പം മന്യ കുറിച്ചു.
നൃത്തം സന്തോഷം നല്കുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം തുടങ്ങിയ ഹാഷ് ടാഗും മന്യ പോസ്റ്റിനു നല്‍കിയിട്ടുണ്ട്.
Post Your Comments