Latest NewsNewsIndia

വിജയവും തോല്‍വിയും ജീവിതത്തിന്റെ അവസാനമല്ല, വിജയത്തിലെത്താന്‍ ആരും കുറുക്കുവഴികള്‍ തേടരുത് : പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: തോല്‍വി വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. വിജയത്തിലെത്താന്‍ ആരും കുറുക്ക് വഴികള്‍ തേടേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീര്‍ഘകാല ആസൂത്രണവും നിരന്തരമായ പ്രതിബദ്ധതയുമാണ് വിജയത്തിനുള്ള ഏക മന്ത്രമെന്നും, വിജയവും തോല്‍വിയും ജീവിതത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗുജറാത്തില്‍ ഖേല്‍ മഹാകുംഭിന്റെ പതിനൊന്നാമത്തെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also :യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് കയ്യേറ്റം ചെയ്തു: ഫേസ്ബുക്ക് ലൈവിനിടെ യുവാവ് ജീവനൊടുക്കി

രാജ്യത്തെ കായിക രംഗത്തെ വിജയത്തിന്റെ ഉന്നതിയിലെത്തിക്കാനുള്ള ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 360ഡിഗ്രി ടീം വര്‍ക്ക് ഇതിന് ആവശ്യമാണെന്നും ഖേലോ ഇന്ത്യ പരിപാടി അത്തരത്തിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ രാജ്യത്തെ യുവപ്രതിഭകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനോ അവരുടെ കഴിവ് തെളിയിക്കാനോ അവസരം ലഭിച്ചിരുന്നില്ല. എന്നാലിന്ന് അങ്ങനെയല്ല, പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് വേണ്ടി ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button