ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഇതാ യാത്രക്കാർക്ക് പാൻ, ആധാർ കാർഡുകൾ നേടാനുള്ള സൗകര്യം റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ്. കൂടാതെ, യാത്രക്കാർക്ക് ഫോൺ റീചാർജ് ചെയ്യാനും വൈദ്യുതി ബില്ലടയ്ക്കാനുമുള്ള സൗകര്യവും റെയിൽവെ സ്റ്റേഷനുകളിൽ ഉടൻ ലഭിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ വടക്ക് കിഴക്കൻ റെയിൽവേയുടെ രണ്ട് സ്റ്റേഷനുകളിലാണ് ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. നിലവിൽ, റെയിൽവയർ സാത്തി കിയോസ്‌ക് സ്ഥാപിച്ചിരിക്കുന്ന രണ്ട് സ്റ്റേഷനുകൾ വാരണാസി സിറ്റി, പ്രയാഗ്‌രാജ് രാംബാഗ് എന്നിവയാണ്.
ഇന്ത്യൻ റയിൽവേയുടെ ഈ നടപടികൾ വിജയകരമായി നടപ്പിലാക്കുന്നതിനായി, റെയിൽവെ സ്റ്റേഷനുകളിൽ പൊതു സേവന കേന്ദ്രങ്ങൾ പോലെയുള്ള കിയോസ്‌കുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് റെയിൽടെൽ. റെയിൽവയർ സാത്തി കിയോസ്‌ക് എന്നായിരിക്കും ഈ കിയോസ്‌കുകൾ അറിയപ്പെടുക. റെയിൽവയർ സാത്തി കിയോസ്‌ക് വഴി യാത്രക്കാർക്ക് ആധാറിനും പാൻ കാർഡിനും അപേക്ഷിക്കാനും നികുതി അടയ്ക്കാനും ബസ് ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനും കഴിയും. കൂടാതെ, വോട്ടർ കാർഡ്, ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാകും. ആദായ നികുതി സമർപ്പിക്കാനുള്ള സൗകര്യവും ലഭിക്കും.
Post Your Comments