Latest NewsIndiaNews

പിഎഫ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനം: 40 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

ഡൽഹി: പിഎഫ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. 8.50 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. 1977-78 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ് ഇത്. 40 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇത്. 1977-78 കാലഘട്ടത്തിൽ പ്രോവിഡന്‍റ് ഫണ്ടിന്‍റെ പലിശ നിരക്ക് 8% ആയിരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 8.1% പലിശ നല്‍കിയാല്‍ മതിയെന്ന് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായി. ഈ തീരുമാനം പിഎഫ് അക്കൗണ്ട് ഉടമകളായ ആറുകോടിയോളം വരുന്ന ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിയ്ക്കുകയാണ്. എംപ്ലോയീസ് പ്രൊവിഡന്‍റ ഫണ്ടിന്‍റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ യോഗത്തിലാണ് ഈ തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച ശുപാര്‍ശയില്‍, കേന്ദ്ര ധനമന്ത്രാലയത്തിന്റേതാണ് അന്തിമ തീരുമാനം.

shortlink

Post Your Comments


Back to top button