Latest NewsNewsIndia

‘അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു, ഈ അനുഭവം ഞങ്ങൾ മറക്കില്ല’: ബി.എസ്.പിയുടെ തകർച്ചയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മായാവതി

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയ ബി.എസ്.പിയുടെ പ്രകടനത്തെ, ദേശീയ മാധ്യമങ്ങള്‍ ഏകകണ്ഠമായി വിലയിരുത്തിയത് ആന ചെരിഞ്ഞു എന്ന നിലയിലാണ്.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍, ഒരു കാലത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണത്തിലേറിയ പാര്‍ട്ടി ആയിരുന്നു ബഹുജന്‍ സമാജ്‍വാദി പാർട്ടി എന്ന ബി.എസ്.പി. എന്നാല്‍, 2022 ല്‍ എത്തിനിൽക്കുമ്പോൾ, മായാവതിയുടെ പാര്‍ട്ടി ജനഹൃദയങ്ങളിൽ നിന്ന് ഏറെ അകലെയാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയ ബി.എസ്.പിയുടെ പ്രകടനത്തെ, ദേശീയ മാധ്യമങ്ങള്‍ ഏകകണ്ഠമായി വിലയിരുത്തിയത് ആന ചെരിഞ്ഞു എന്ന നിലയിലാണ്. തന്‍റെ പാര്‍ട്ടിയുടെ വന്‍ പരാജയത്തിന്റെ കാരണങ്ങള്‍ ഇപ്പോൾ മായാവതി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. യുപിയില്‍ ത്രികോണ മത്സരം നടക്കാതിരുന്നതാണ് തന്‍റെ പാര്‍ട്ടിയുടെ തകര്‍‍ച്ചയ്ക്ക് കാരണം എന്നാണ് മായാവതിയുടെ വാദം.

Also read: നോട്ടയ്ക്ക് പോലും ഉണ്ടല്ലോ ഇതിനേക്കാൾ വോട്ട്: നാമാവശേഷമായി ശിവസേന

‘സമാജ്‍വാദി പാർട്ടിയുടെ ഗുണ്ടാരാജ് വീണ്ടും വരുമോ എന്ന ഭയം മൂലം ദളിതരില്‍ വലിയൊരു വിഭാഗം ബി.ജെ.പിക്ക് വോട്ട് നൽകി. ബി.എസ്.പിയുടെ അനുയായികള്‍ക്ക് പോലും ഈ ഭയം ഉണ്ടായിരുന്നു. പ്രധാനമായും, ഒബിസി സമുദായങ്ങളിൽ നിന്നുള്ളവരും, മേല്‍ജാതിക്കാരുമാണ് ബി.എസ്.പിയെ പിന്തുണയ്ക്കുന്നത്. അവര്‍ എസ്.പി അധികാരത്തില്‍ വരാതിരിക്കാനായി, ബി.ജെ.പിക്ക് തങ്ങളുടെ വോട്ട് നൽകുകയായിരുന്നു’ മായാവതി പറഞ്ഞു.

‘ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടി മുസ്ലീങ്ങൾ സമാജ്‍വാദി പാര്‍ട്ടിക്കൊപ്പം നിലകൊണ്ടു. അത് ബി.എസ്.പിയെ ദോഷമായി ബാധിച്ചു. അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു. ഈ അനുഭവം ഞങ്ങൾ മറക്കില്ല. പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റങ്ങൾ കൊണ്ടുവരും’ മായാവതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button