Latest NewsInternational

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം : ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു. വൈറസ് വ്യാപനത്തെത്തുടര്‍ന്ന്, ചൈനയില്‍ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ഡൗണ്‍. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

Read Also : കൊറോണ വൈറസിനെ തുടര്‍ന്നുള്ള മരണം, ലോകത്ത് മൂന്നിരട്ടിയായി വര്‍ധിച്ചു : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button