തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടക്കുകയാണ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ പാഡിൽ നോക്കിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പേപ്പറിൽ നോക്കിയല്ലാതെ ബജറ്റ് അവതരിപ്പിക്കുന്നത്. 80കളിൽ സിപിഎം കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തുമ്പോൾ പാർട്ടിയുടെ യുവജന നേതാവായിരുന്നു കെ എൻ ബാലഗോപാൽ.
ഇത്, കൗതുകമായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും. മുൻഗാമിയായ തോമസ് ഐസക്കിൽ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിൻറെ ബജറ്റ് അവതരണം.
Post Your Comments