എല്ലാ ദിവസവും രാത്രി കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. എന്നാൽ, ഇത് സാധിക്കുക എന്നത് എല്ലായ്പ്പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമായിരിക്കുകയില്ല. ഉറക്കം സ്വാഭാവികമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയെ അറിയാം.
ചെറി പഴങ്ങള്‍ ഉറക്കത്തെ സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന ധാതു ഘടകമാണ്. ശരീരത്തില്‍ മെലറ്റോണിന്‍ എന്ന ഹോര്‍മോണിനെ കൂടുതലായി ഉല്പാദിപ്പിക്കാന് കഴിവുള്ള അമിനോ ആസിഡുകളാണ് ട്രിപ്റ്റോഫാന്‍. അതിനാല്‍ ദിവസവും കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഇത് കഴിക്കുന്നത് ഉത്തമം ആണ്.
Read Also : മോഷ്ടിച്ച് കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : മൂവര്‍ സംഘത്തിന് പരിക്ക്
നാട്ടുവൈദ്യങ്ങളില് പുതിന വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതുപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ചായയില്‍ ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍, അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ പുതിനയില ചായ കുടിക്കുന്നത് ഉറക്കം കിട്ടാന്‍ വളരെയധികം സഹായിക്കും.
Post Your Comments