ഷവറിന് കീഴിൽ നിന്ന് ഏറെ സമയം കുളിക്കുന്നത് ചിലർക്ക് ഭയങ്കര താൽപര്യമുള്ള കാര്യമാണ്. എന്നാൽ, ഇത് ആരോഗ്യത്തിന് നല്ലതാണോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റിൽ കൂടുതൽ നേരം ഷവറിന് കീഴിൽ നിൽക്കരുതെന്നാണ് ആധുനിക പഠനം വ്യക്തമാക്കുന്നത്.
ഷവറിന്റെ കീഴിൽ കൂടുതല്‍ സമയം സോപ്പ് ഉപയോഗിച്ചാൽ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ കാരണമാകും. കുളിക്കുമ്പോൾ വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് ചർമ്മത്തിനെ കൂടുതൽ വരണ്ടതാക്കുകയും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും കാരണമാകാവുന്നതുമാണ്.
Read Also : ‘പാർട്ടി ഡ്രഗ്’ എംഡിഎംഎയുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
അതുപോലെ ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുകയും ചെയ്യും.
Post Your Comments