ലഖ്‌നൗ: പ്രതിപക്ഷ കക്ഷികൾ കലാപം വരെയുണ്ടാക്കിയ ഹത്രാസ് പീഡനക്കേസ് രാജ്യത്ത് തന്നെ വിവാദമായിരുന്നു. ഹത്രാസിൽ 19കാരിയായ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എന്നാൽ, ദളിത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും കുടുംബവഴക്ക് മൂലമുള്ള മർദ്ദനത്തിലാണ് പെൺകുട്ടി മരിച്ചതെന്നുമായിരുന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞിരുന്നത്.
ഇതിന് ആക്കം കൂട്ടുന്ന തരത്തിൽ പിന്നീട്, പല വാർത്തകളും വന്നിരുന്നു. ഹത്രാസിൽ ഇപ്പോൾ, ബിജെപി ആണ് മുന്നിൽ നിൽക്കുന്നത്. അയോധ്യയിലും വാരാണസിയിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഇതുവരെ, വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ യുപിയിൽ 140 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്.
അതേസമയം, സമാജ്‌വാദി പാർട്ടി 69 സീറ്റുകളിലും ബിഎസ്പി 2 സീറ്റുകളിലും മുന്നേറുന്നു. എന്നാൽ, ഇതുവരെ ഒരു സീറ്റിലും ലീഡ് നേടാനാവാതെ കോൺഗ്രസ്സ് രംഗത്തുണ്ട്. ഗോരഖ്പൂരിൽ യോഗി ആദിത്യനാഥ് ആണ് മുന്നേറുന്നത്.
Post Your Comments