കീവ്: യുക്രെയ്‌നെതിരെ റഷ്യ ആരംഭിച്ച യുദ്ധം പതിമൂന്ന് ദിവസം പിന്നിട്ടിട്ടും അവസാനമായില്ല. യുക്രെയ്നില്‍ ആക്രമിച്ച് മുന്നേറുന്ന റഷ്യന്‍ സൈന്യത്തെ കാത്തിരിക്കുന്നത് തണുത്തുറഞ്ഞ മരണമെന്ന് വിദഗ്ധര്‍. യുക്രെയ്നിലെ തണുപ്പ് വരും ദിവസങ്ങളില്‍ അസഹ്യമാകുമെന്നാണ് സൂചന. ‘റഷ്യന്‍ സൈന്യത്തിന്റെ വാഹനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതോടെ, തണുത്തുറഞ്ഞ് സൈനികര്‍ക്ക് മരണം സംഭവിക്കാം’, ബാള്‍ട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്ലെന്‍ ഗ്രാന്റ് പറഞ്ഞു.
Read Also : യുക്രെയ്‌നില്‍ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി റഷ്യ
’64 കിലോമീറ്റര്‍ നീളമുള്ള ടാങ്ക് വ്യൂഹം മുന്നോട്ട് നീങ്ങിയില്ലെങ്കില്‍, എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇവ റഷ്യന്‍ സൈനികരെ നിറച്ച റഫ്രിജറേറ്ററുകളായി മാറും. എന്നാല്‍ സൈനികര്‍ അതിന് കാത്തിരിക്കില്ല. അവര്‍ ടാങ്കുകള്‍ ഉപേക്ഷിച്ച് കാടുകളിലേക്ക് പോകും, തണുത്ത് മരവിച്ച് മരിക്കാതിരിക്കാന്‍. എന്തായാലും റഷ്യന്‍ സൈനികരുടെ പരാജയം അടുത്തു എന്നാണ് ഗ്ലെന്‍ ഗ്രാന്റ് വ്യക്തമാക്കിയത്.
റഷ്യക്കാരുടെ ടാങ്കുകളില്‍ മെര്‍ക്കുറി കുറയുന്നതോടെ, അത് 40 ടണ്‍ ഫ്രീസറുകള്‍ മാത്രമായി മാറുമെന്നാണ് മുന്‍ ബ്രിട്ടീഷ് ആര്‍മി മേജര്‍ കെവിന്‍ പ്രൈസ് പറഞ്ഞത്. ആര്‍ട്ടിക് ശൈലിയുള്ള യുദ്ധത്തിന് തയ്യാറാകാത്ത സൈനികരുടെ മനോധൈര്യം, അതോടെ തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കന്‍ യൂറോപ്പ് ഈ ആഴ്ച പിന്നിടുന്നതിന് മുന്‍പ് തന്നെ, അതിശൈത്യത്തിന്റെ പിടിയിലാകും എന്നാണ് പ്രവചനം. താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയും. കീവിലും മറ്റ് നഗരങ്ങളിലും ഇപ്പോള്‍ തന്നെ മൈനസ് 10 ഡിഗ്രി സെല്‍ഷ്യസാണ് താപനില. നിലവില്‍ കീവില്‍നിന്നും 19 മൈല്‍ അകലെയാണ് ടാങ്ക് വ്യൂഹം നിലയുറപ്പിച്ചിരിക്കുന്നത്.
Post Your Comments