KeralaLatest NewsNews

ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്‍റെ കള്ളക്കളി വീണ്ടും പുറത്ത്: പൊട്ടിപ്പൊളിഞ്ഞ ചെണ്ടകൾ പിടിച്ചെടുത്തു

ജനുവരി 9 ഞായറാഴ്ച്ച. അവധി ദിവസമായ അന്ന് ഐറ്റിടിപി നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം രണ്ട് ജീവനക്കാരുമായി പെരിങ്ങമല പോട്ടമാവിലെ ആദിവാസി കോളനിയിലെത്തി.

തിരുവനന്തപുരം: വീണ്ടും ആദിവാസികളെ പറ്റിച്ച് പട്ടികവര്‍ഗ വകുപ്പ്. പെരിങ്ങമലയില്‍ നിലവാരം കുറഞ്ഞ ചെണ്ടകൾ നല്‍കി ആദിവാസികളെ പറ്റിച്ചതായി റിപ്പോർട്ട്. പൊട്ടിപ്പൊളി‌ഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ പക്കല്‍ നിന്നും ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചെണ്ടകൾ പിടിച്ചെടുത്തു. എന്നാൽ, ചെണ്ടകൾ കൊണ്ട് പോയി രണ്ട് മാസമായിട്ടും ഇതുവരേയും തിരിച്ച് കൊടുക്കാൻ പട്ടികവര്‍ഗ വകുപ്പ് തയ്യാറായിട്ടില്ല

പൊട്ടിപ്പൊളിഞ്ഞ ചെണ്ട നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വകുപ്പും ആദിവാസികളെ പറ്റിച്ച വാര്‍ത്ത മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ ഡിസംബര്‍ 26 നാണ്. പട്ടികവര്‍ഗ വികസന വകുപ്പിന് പരാതി നല്‍കിയതിനും ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്ത അറിയിച്ചതിനും ഈ ആദിവാസി സ്ത്രികളെ നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം ഭീഷണിപ്പെടുത്തിയിരുന്നു.

Read Also: യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്ന് ഔസഫ് ഹുസൈന്‍

ജനുവരി 9 ഞായറാഴ്ച്ച. അവധി ദിവസമായ അന്ന് ഐറ്റിടിപി നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം രണ്ട് ജീവനക്കാരുമായി പെരിങ്ങമല പോട്ടമാവിലെ ആദിവാസി കോളനിയിലെത്തി. പൊട്ടിപ്പൊളിഞ്ഞ ചെണ്ട അറ്റകുറ്റപ്പണി നടത്തി തരാം എന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ചെണ്ട മാറ്റി പുതിയത് വാങ്ങി നല്‍കണമെന്ന നിലപാടിൽ ആദിവാസി വനിതകള്‍ ഉറച്ച് നിന്നു. ഒടുവില്‍ ബലമായി ഇവിടെ നിന്ന് ചെണ്ടകള്‍ കൊണ്ട് പോയി. ചെണ്ട കൊണ്ട് പോയിട്ട് രണ്ട് മാസം കഴിഞ്ഞു. നിരവധി തവണ ഈ സ്ത്രീകള്‍ ചെണ്ടയ്ക്ക് വേണ്ടി വിളിച്ചെങ്കിലും പ്രോജക്ട് ഓഫീസര്‍ക്ക് മറുപടിയില്ല. വൻ അഴിമതി ഒളിപ്പിക്കാനാണ് ചെണ്ട കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി പ്രോജക്ട് ഓഫീസര്‍ക്കെതിരെ ആദിവാസി വനിതകള്‍ പരാതി നല്‍കി.

shortlink

Post Your Comments


Back to top button