Latest NewsKeralaIndia

ശബരിമല തീവെപ്പിൽ ഉൾപ്പെട്ടവരുടെ പിന്മുറക്കാർ, കരിമ്പനാൽ തറവാട്ടിലെ വെടിവെപ്പും കൊലപാതകവും വെറുതെയല്ല: കുറിപ്പ്

നമ്മുടെ ഒരു വർഷം ദേവതമാരുടെ ഒരു ദിവസമാണ്. 30 വർഷത്തിനുശേഷം കുടുംബത്ത് പണികിട്ടി എന്നുപറഞ്ഞാൽ ദേവതയുടെ ഭൂതഗണങ്ങൾ അവരുടെ ഒരു മാസത്തിനുശേഷം വച്ചു എന്നേ അർത്ഥമുള്ളൂ.

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കരിമ്പനാൽ തറവാട്ടിലെ വെടിവെപ്പും കൊലപാതകവും ഞെട്ടലോടെയാണ് കേരളം കേട്ടത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനും (50) മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളം മാത്യു സ്‌കറിയയുമാണ് മരിച്ചത്. എറണാകുളത്ത് ഫ്ലാറ്റ് നിർമ്മാണം അടക്കമുള്ള ബിസിനസുകൾ നടത്തുന്ന ജോർജ് കുര്യനാണ് (പാപ്പൻ – 55) ഇവരെ വെടിവച്ചത്. കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമാണ് കരിമ്പനാൽ. കിടപ്പിലായ പിതാവും മാതാവും രണ്ട് ജോലിക്കാരും മാത്രമാണ് ഇവിടെയുള്ളത്.

മൂന്നു മക്കളിൽ എറണാകുളത്ത് താമസിക്കുന്ന ജോർജ് കുര്യൻ കുടുംബവീടിനോട് ചേർന്നുള്ള രണ്ടര ഏക്കറോളം സ്ഥലം പിതാവിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. ഇവിടെ വീട് നിർമ്മിച്ച് വിൽക്കാനുള്ള ജോർജിന്റെ തീരുമാനത്തെ ഊട്ടിയിലെ വ്യവസായിയായ രഞ്ജു എതിർക്കുകയും കുടുംബവീടിനോട് ചേർന്ന് 50 സെന്റ് സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നം പരിഹരിക്കുന്നതിനായി ഇന്നലെ ബന്ധുക്കളും എത്തിയിരുന്നു.വീടിന്റെ ഹാളിൽ ചർച്ച നടക്കുന്നതിനിടെ ജോർജും രഞ്ജുവുമായുള്ള തർക്കം മുറുകി.

പ്രകോപിതനായ ജോർജ് കൈവശമുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു.സംഭവസമയം മാതാപിതാക്കളായ ബേബി കുര്യനും മാതാവ് റോസും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ മറ്റൊരു വെളിപ്പെടുത്തലുമായി മഹേന്ദ്രകുമാർ എന്ന ആളിന്റെ കുറിപ്പ് വൈറലാകുകയാണ്.

‘കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമായ കരിമ്പനാൽ കുടുംബക്കാര് ചില്ലറ ടീമല്ല..പണ്ട് ശബരിമല ശ്രീകോവിൽ തീവയ്ക്കാൻ ഗൂഢാലോചന നടത്തുകയും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത പാരമ്പര്യമുള്ളവർ ആണ് ഇവരെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ നടക്കുന്ന അഗ്നിമാരുത യോഗത്തിൽ തീപിടുത്തം മാത്രമല്ല ഫലം – വെടിവെയപ്പ്, സ്ഫോടനം, ഭൂകമ്പം ഒക്കെയുമുണ്ട്. അഗ്നിമാരുത യോഗത്തിലെ ഒരു യോഗ കർത്താവ് ശനിയാണ്…ശാസ്താവിന്റെ കാരകൻ ശനിയാണ്..പുള്ളി ലൈവായി തുടങ്ങി.’ ശബരിമല തീവെപ്പ് സംഭവത്തിൽ ഉൾപ്പെട്ടവരുടെ കുടുംബങ്ങളിൽ പലർക്കും മാനസികരോഗം ഉണ്ടായതായും ഇദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ശാസ്താവും അഗ്നിമാരുതയോഗവും
•••••••••••••••••••••••••••••••••••••••••••••••••••
കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമാണ് കരിമ്പനാൽ. ലവന്മാര് ചില്ലറ ടീമല്ല..പണ്ട് ശബരിമല ശ്രീകോവിൽ തീവയ്ക്കാൻ ഗൂഢാലോചന നടത്തുകയും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത പാരമ്പര്യമുള്ളവർ…
ഇപ്പൊ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ…
അവിടെ കുടുംബസ്വത്തിൽപ്പെട്ട ഭൂമി വില്പന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജനും മാതൃസഹോദരനും മരിച്ചു…
മിനിഞ്ഞാന്നത്തെ സംഭവമാണ്…

അഗ്നിമാരുത യോഗത്തിൽ തീപിടുത്തം മാത്രമല്ല ഫലം – വെടിവെയപ്പ്, സ്ഫോടനം, ഭൂകമ്പം ഒക്കെയുമുണ്ട്..
ബൈദുബായ്, നല്ല ടൈം നോക്കി അടിക്കുന്ന കാര്യത്തിൽ ശബരിമലയാന്റെ ഭൂതഗണങ്ങൾ ടിപ്പാണ്…
അഗ്നിമാരുത യോഗത്തിലെ ഒരു യോഗ കർത്താവ് ശനിയാണ്…ശാസ്താവിന്റെ കാരകൻ ശനിയാണ്..പുള്ളി ലൈവായി തുടങ്ങി..
മറ്റൊരു യോഗ കർത്താവ് ചൊവ്വയാണ്… സുബ്രഹ്മണ്യന്റെയും ഭദ്രകാളിയുടേയും ഒക്കെ കാരകൻ…

അവരുടെ ദേവസ്ഥാനങ്ങളിൽ ചൊറിഞ്ഞ ടീംസ് ഉണ്ടേൽ ഇത്തിരി എണ്ണ വാങ്ങി കയ്യിൽ വച്ചോ…16 ആം നാൾ തലയിൽ തേച്ച് കുളിക്കാം.. (പുലയുള്ളപ്പൊ എണ്ണ തേച്ച് കുളിക്കാൻ പാടില്ലത്രേ)
അടുത്ത പണി നിങ്ങക്കാ…
അഗ്നിമാരുത യോഗ കർത്താക്കളായ ഗ്രഹങ്ങൾക്ക് യാതൊരു വിധ ശുഭഗ്രഹ ബന്ധവും ( യോഗം/ ദൃഷ്ടി / രാശിസ്ഥിതി / കേന്ദ്രസ്ഥിതി / ത്രികോണസ്ഥിതി ) ഇല്ലാത്തതിനാലും വ്യാഴമൗഢ്യം കൂടി ഉള്ളത് കൊണ്ടും…. കിട്ടാൻ പോണ അടിക്ക് ഒരു മയവും കാണില്ല…

NB : ശ്രീകോവിൽ കത്തിച്ച ഉടൻ തന്നെ പണി കൊടുക്കാതെ ഇത്രയും ലേറ്റ് ആയത് എന്തേ എന്ന് ചിന്തിക്കുന്ന ആൾക്കാരും ഉണ്ടാകും…അവരുടെ അറിവിലേക്കായി,
നമ്മുടെ ഒരു വർഷം ദേവതമാരുടെ ഒരു ദിവസമാണ്. 30 വർഷത്തിനുശേഷം കുടുംബത്ത് പണികിട്ടി എന്നുപറഞ്ഞാൽ ദേവതയുടെ ഭൂതഗണങ്ങൾ അവരുടെ ഒരു മാസത്തിനുശേഷം വച്ചു എന്നേ അർത്ഥമുള്ളൂ.
പിന്നെ മറ്റൊരു കാര്യം : അന്നാ പ്രവൃത്തി ചെയ്ത എല്ലാ കുടുംബങ്ങളിലെയും പിൻതലമുറ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിരവധി തവണ കയറിയിറങ്ങിയ വാർത്ത പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ നമ്മൾ കേട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button