KeralaLatest NewsNews

യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്ന് ഔസഫ് ഹുസൈന്‍

യുദ്ധം നടന്ന് മൂന്ന് ദിവസം വരെ അവിടുത്തെ ലോക്കല്‍സിന് പോലും യുദ്ധത്തിന്റെ തീവ്രത മനസിലായിരുന്നില്ല.

തിരുവനന്തപുരം: റഷ്യ- ഉക്രൈൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഫേസ്‌ബുക്ക് വീഡിയോ വഴി വിവരങ്ങളെത്തിച്ച സമയത്ത് പക്വതയില്ലാതെ പെരുമാറിയെന്ന ആരോപണത്തിന് വിശദീകരണവുമായി മലയാളി വിദ്യാര്‍ത്ഥി ഔസഫ് ഹുസൈന്‍.

‘2019 മുതല്‍ ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാണ് എന്ന് തോന്നുന്ന് വീഡിയോകള്‍ താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ട്. യുദ്ധം തുടങ്ങിയ സമയത്ത് അതിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടത്. സുഹൃത്തുക്കളുടെ പാസ്‌പോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അത് എടുക്കാനാണ് പുറത്തുപോയത്. ആ സമയത്താണ് കാര്യങ്ങള്‍ അറിയിക്കാന്‍ വേണ്ടിയാണ് വീഡിയോ ചെയ്തത്’- ഔസഫ് പറഞ്ഞു.

Read Also: ഉക്രൈൻ ജനതയെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി: സെലെൻസ്‌കി

‘വീട്ടില്‍ നിന്ന് ബങ്കറിലേക്ക് മാറുന്ന ദിവസമാണ് ഞാന്‍ ഷവര്‍മ വാങ്ങുന്നത്. അവിടെ പൊതുവായി കിട്ടുന്ന ഭക്ഷണമാണ് ഷവര്‍മ. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ അവിടെയുള്ളവരെ പോലെ നമുക്കും അതൊരു ആദ്യ അനുഭവമാണ്. യുദ്ധം നടന്ന് മൂന്ന് ദിവസം വരെ അവിടുത്തെ ലോക്കല്‍സിന് പോലും യുദ്ധത്തിന്റെ തീവ്രത മനസിലായിരുന്നില്ല. ഇങ്ങനെ വീഡിയോ ആരെങ്കിലുമൊക്കെ എടുത്തത് കൊണ്ടാണ് അവിടുത്തെ വിവരങ്ങള്‍ പുറത്തേക്ക് എത്തുന്നത്. പട്ടാളക്കാര്‍ വീഡിയോ ഡീലീറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു’- ഔസഫ് വ്യക്തമാക്കി.

‘ഞാന്‍ സൈനികനെ അപമാനിച്ചിട്ടില്ല. മദ്യപിച്ച് വന്ന ആളോടാണ് കയര്‍ത്തു സംസാരിച്ചത്. മറച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഔസഫ് പറഞ്ഞു. തനിക്കെതിരെ വലിയ സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ കൂറേ ആളുകള്‍ തെറിവിളിക്കുന്നുണ്ട്. വീഡിയോ കാണുന്നവരെ ഞാന്‍ തെറിവിളിച്ചിട്ടില്ല. മാനസികാവസ്ഥയിലാണ് മദ്യപിച്ച് വന്നയാളെ മോശം പദപ്രയോഗം കൊണ്ട് പറഞ്ഞത്’- ഔസഫ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button