ടെഹ്റാന്: ലോകത്തിന് ഭീഷണിയാകുന്നത് റഷ്യ-യുക്രെയ്ന് യുദ്ധമല്ല, മറിച്ച് ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ഭൂമിക്കടയിലെ താവളങ്ങളില്‍ ഇറാന് വിന്യസിച്ചിരിക്കുന്നത്. ശത്രുക്കള്‍ ആക്രമിച്ചാല്‍
പ്രത്യാക്രമണം നടത്താന്‍ സജ്ജമായ രീതിയിലാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലും ഇക്കാര്യങ്ങളെല്ലാം കൃത്യമായി കാണിക്കുന്നുണ്ട്. വന്‍ യുദ്ധസന്നാഹങ്ങളാണ്, ഭൂമിക്കടിയിലെ താവളത്തില്‍ ഇറാന് സൈന്യം ഒരുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read Also : ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ച് കർണാടക മുഖ്യമന്ത്രി
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ശനിയാഴ്ച, വന്‍ ശക്തിയുള്ള മിസൈലുകളും സ്വയംനിയന്ത്രിത വ്യോമ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് ഭൂഗര്‍ഭ സൈനിക താവളങ്ങളാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. പര്‍വതങ്ങള്‍ക്ക് താഴെ, ആഴത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ ബേസുകള്‍ ലക്ഷ്യ പരിമിതികളില്ലാതെ, ഒരേസമയം 60 ഡ്രോണുകള്‍ വരെ വിക്ഷേപിക്കാന്‍ ഉപയോഗിക്കാം. ഇവിടെ നിന്ന്, മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും 2,000 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തിനെതിരെയുള്ള ഭീഷണികളെ നേരിടാന്‍, ശക്തമായ മിസൈലുകള്‍, ഡ്രോണുകള്‍, മറ്റ് അത്യാധുനിക സൈനിക വിമാനങ്ങള്‍ എന്നിവ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഐആര്‍ജിസി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹുസൈന് സലാമി വിശദീകരിച്ചു.
Post Your Comments