രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള്‍ കൊണ്ട് നേരത്തെ ഉറങ്ങാന്‍ പലര്‍ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്.
നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നവരേക്കാള്‍ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യമുള്ള ഭക്ഷണം ശീലമാക്കുന്നവരുമാണെന്ന് പഠനത്തില്‍ പറയുന്നു. സ്വീഡനിലെ ഗോഥെൻബർഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.
Read Also : വടക്കൻ ജില്ലകൾ ലഹരിയുടെ ഹബ്ബാകുന്നു: കോടികൾ വിലവരുന്ന ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍
യുവാക്കളിലെ ഉറക്കക്കുറവ് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ഗവേഷകനായ മോയാ ബെന്‍സെറ്റ്സണ്‍ പറയുന്നു. അമിതവണ്ണവും പ്രമേഹവും പുകവലിയും ഉള്ളവര്‍ അഞ്ച് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നതെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയപ്പെടുന്നു. ഇവര്‍ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചും ഊര്‍ജ്ജപാനീയങ്ങളും കഫീന്‍ അടങ്ങിയ ബിവറേജുകളും ധാരാളവും കഴിക്കും.
വൈകി ഉറങ്ങുന്നവര്‍ക്ക് രക്ത സമ്മര്‍ദം അധികമാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. അഞ്ചുമണിക്കൂറില്‍ താഴെ ഉറങ്ങുന്ന യുവാക്കളില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.
Post Your Comments