Latest NewsKeralaNews

‘എന്റെ ശരീരത്തിലെ ഓരോ ടാറ്റൂവും എന്റെ ജീവിതത്തിന്റെ ഏടുകളാണ്’: എല്ലാവരും മോശക്കാരല്ലെന്ന് ജസ്ല മാടശ്ശേരി

നിങ്ങൾകു ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം..

കൊച്ചി: ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തിൽ പ്രതികരിച്ച് ജസ്ല മാടശ്ശേരി. കേരളത്തിലെ എല്ലാ ടാറ്റൂ ആർട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ലെന്നും ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയിലെന്നും ജസ്ല മാടശ്ശേരി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു. ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് ജസ്ല രംഗത്തെത്തിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ടാറ്റൂ ആർട്ടിസ്റ്റുകളെ മുഴുവൻ മുൾമുനയിൽ നിർത്തികൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച.. തെറ്റ് ചെയ്തവനെ നിങ്ങൾ പോയിന്റ് out ചെയ്തോളു… അവനെതിരെ ശക്തമായ നിയമനടപടിയും വേണം.. എന്നാൽ കേരളത്തിലെ എല്ലാ tattoo ആർട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ല…ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയിൽ… നിങ്ങൾകു ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം…

Read Also: കേരള ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ: നികുതി വർദ്ധനവ് അനിവാര്യം

തുടർന്നോളൂ… എന്റെ ശരീരത്തിലെ ഓരോ tattoo വും എന്റെ ജീവിതത്തിന്റെ ഏടുകളാണ്…ഞാൻ കടന്നുപോയതും.. എത്തി നിൽക്കുന്നതും.. തകർത്തെറിഞ്ഞതുമായ കൂടാരങ്ങളാണ്… അത് മരിക്കുവോളം.. എന്റെ ശരീരത്തിനും മനസ്സിലുമുണ്ടാവും… അത് മനോഹരമായി വരച്ചു തന്ന കലാകാരൻ എനിക്കെന്നും പ്രിയപ്പെട്ടവർ തന്നെയാണ്…

I can never forget my tattoo artist…
Praveen…Im in love with my body…
N my tatoos…

shortlink

Post Your Comments


Back to top button