ലക്‌നൗ: ആദായനികുതി വകുപ്പ് ബിസിനസുകാരനില്‍ നിന്ന് നാലര കോടി രൂപ പിടിച്ചെടുത്തു. കാൺപൂരിലെ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്സിന്റെ ഡയറക്ടറായ ദേവേന്ദര്‍ പാല്‍ സിംഗിന്റെ കയ്യില്‍ നിന്നും വീട്ടില്‍ നിന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 4.25 കോടി രൂപ പിടിച്ചെടുത്തത്. ഇയാളുടെ ലക്‌നൗവിലെ സരോജിനി നഗറിലെ വസതിയിലുള്‍പ്പടെ റെയ്ഡ് നടത്തിയിരുന്നു. ബിസിനസുകാരനായ സിംഗിന്റെ ഷാഹ്ദാരയിലും ഗാസിയാബാദിലുമുള്ള വസ്തുവകകളിലും മറ്റും പരിശോധന നടന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ശനിയാഴ്ച വരെ നീണ്ടുനിന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
Read Also: ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്‍
4.25 കോടി രൂപയാണ് ദേവേന്ദര്‍ പാല്‍ സിംഗിൽ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്. റെയ്ഡില്‍ കണ്ടെടുത്ത പണം സംബന്ധിച്ച് ഐടി ഉദ്യോഗസ്ഥര്‍ സിങ്ങിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി നല്‍കിയില്ല. റെയ്ഡ് വിവരം അറിഞ്ഞ് സിംഗ് സ്ഥലം വിട്ടതായാണ് വിവരം. കാണ്‍പൂര്‍ പൊലീസിന്റെ സഹായത്തോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വാഹനത്തെ പിന്തുടരുകയും കാര്‍ തടയുകയും ആയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് സിങ്ങിനെ കാണ്‍പൂരില്‍ തടഞ്ഞുവച്ചത്. പരിശോധനയില്‍ ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം കണ്ടെടുത്തു. പണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ മറുപടിയില്ലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments