Latest NewsNewsIndia

യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന്

ജയ്പൂര്‍ : യുവതിയുടെ ശരീരത്തില്‍ നിന്നും ആറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തി. 88 ക്യാപ്സ്യൂളുകളാക്കിയാണ് പെണ്‍കുട്ടി ഹെറോയിന്‍ ശരീരത്തില്‍ സൂക്ഷിച്ചത്. ഓരോ ക്യാപ്സ്യൂളിലും 862 ഗ്രാം ഹെറോയിന്‍ ആണ് പെണ്‍കുട്ടി ഒളിപ്പിച്ചത്. എല്ലാ ഗുളികകളും വേര്‍തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ 12 ദിവസമെടുത്തുവെന്ന് പോലീസ് പറയുന്നു. അവയില്‍ ചിലത് വിഴുങ്ങിയതായും മറ്റുള്ളവര്‍ സ്വകാര്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു.

Read Also : പൊട്ട് തൊട്ട് മുടിയില്‍ മുല്ലപ്പൂ ചൂടി കാറോടിച്ച് വരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സൈബറാക്രമണം

സുഡാന്‍ സ്വദേശിനിയായ യുവതിയുടെ ശരീര ഭാഗങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തത്. ഫെബ്രുവരി 19ന് ഷാര്‍ജയില്‍ നിന്നും ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയതാണ് യുവതി. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവരുടെ ശരീരത്തില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ക്യാപ്സ്യൂളുകള്‍ കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മജിസ്ട്രേറ്റില്‍ നിന്നും അനുമതി നേടിയ ശേഷം, ഇവരെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button