Latest NewsKeralaNewsIndia

സ്ത്രീകൾക്കും മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി വേണം, ശരീ അത്തിന്റെ പേരിൽ തിന്മകൾ അടിച്ചേല്പിക്കാൻ പറ്റില്ല

ഡൽഹി: രാജ്യത്തെ മുസ്ലീം സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്ന് വ്യക്തമാക്കി മുസ്ലീം രാഷ്‌ട്രീയ മഞ്ച്. മുത്വലാഖ്, ഹലാൽ, ബഹുഭാര്യത്വം, ഹിജാബ്, വിദ്യാഭ്യാസം, തൊഴിൽ, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ രാജ്യവ്യാപകമായി ഒരു മാറ്റം സമൂഹം ഇപ്പോൾ ആഗ്രഹിക്കുന്നതായി മുസ്ലീം രാഷ്‌ട്രീയ മഞ്ച് പറഞ്ഞു.

ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും, ഗുരുദ്വാരകളിലും സ്ത്രീകൾ പ്രാർഥിക്കുന്നതുപോലെ മുസ്ലീം സ്ത്രീകൾക്ക് മസ്ജിദുകൾ പ്രാർത്ഥന നടത്താനുള്ള സംവിധാനം വേണമെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച് പ്രസ്താവനയിൽ പറയുന്നു. ഈദ്, ബക്രീദ് പ്രാർത്ഥനകൾ നടത്താനുള്ള അവകാശവും, കുറഞ്ഞത് വെള്ളിയാഴ്ചയെങ്കിലും പള്ളികളിൽ പോകാനുള്ള അവകാശവും ലഭിക്കണമെന്നും ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന തിന്മകളെക്കുറിച്ച് ഇന്ത്യയിലെ മുസ്ലീം സമൂഹം ബോധവാന്മാരായിക്കഴിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.

ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി അപകടം : രണ്ടുപേർക്ക് പരിക്ക്

ഇസ്ലാം നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് മുസ്ലീം സ്ത്രീകൾ തിരിച്ചറിയുന്നുവെന്നും ഖുറാൻ ശരീഫിൽ പരാമർശിക്കാത്ത കാര്യങ്ങളും ശരീ അത്തിന്റെ ഭാഗമാക്കി ഇന്ത്യൻ മുസ്ലിങ്ങളുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയാണെന്നും മുസ്ലീം രാഷ്‌ട്രീയ മഞ്ച് പറയുന്നു.

ശരിയത്ത് നിയമത്തിന്റെ പേരിൽ മുസ്ലീം വ്യക്തിനിയമം പെൺകുട്ടികളെ പരിഹസിക്കുകയാണെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആവശ്യമാണെന്നും സംഘടന വ്യക്തമാക്കുന്നു. മുസ്ലീം സമൂഹത്തിന്റെ ഉന്നമനത്തിനും മാറ്റത്തിനുമായി രാജ്യത്തുടനീളം ബോധവൽക്കരണവും ബഹുജന മുന്നേറ്റവും നടത്തുമെന്നും മുസ്ലീം രാഷ്‌ട്രീയ മഞ്ച് പ്രസ്താവനയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button