Latest NewsNewsLife StyleHealth & Fitness

മുടി കൊഴിച്ചിലിന് കാരണമറിയാം

മുടികളിൽ ചെയ്യുന്ന കേളിംഗ് അയണും, സ്ട്രെയിറ്റനിംഗും മുടിയുടെ അറ്റം പിളരാനും മുടിക്ക് കേടുപാടുണ്ടാകാനും കാരണമാകും. പിളർന്ന അറ്റം എടുത്തു മാറ്റുന്നത് പലരും പതിവായി ചെയ്യുന്ന ഒരു കാര്യമാണ്. മുടിയുടെ അറ്റം പിളരുന്നത് മാറ്റാൻ ഇതാണ് എളുപ്പവഴിയായി പലരും കരുതുന്നത്. എന്നാൽ, ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടിക്ക് കേടുണ്ടാക്കുകയും ചെയ്യും.

മുടി ചീകേണ്ടത് ആവശ്യമാണ്. എന്നാൽ, അമിതമായാൽ ഇത് ഒട്ടും നന്നല്ല. ഇത് മുടിയെ ദുർബലപ്പെടുത്തുകയും അറ്റം പിളരാൻ കാരണമാകുകയും ചെയ്യും. ദിവസവും 2 പ്രാവശ്യം ചീകുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.

Read Also : ഡോക്‌ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച സംഭവം: ഗണേഷ് കുമാറിനെതിരെ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം

മുടി കെട്ടിവയ്ക്കുന്നത് എല്ലാവരും ഇഷ്ടപ്പെടുന്നു. എപ്പോഴും ഒരേ രീതിയിൽ കെട്ടി വയ്ക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഇത് മുടിയുടെ ഫോളിക്കുകളെ ദുർബലപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button